അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു

കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരം മുന്‍ മന്ത്രിയ പി.കെ. ജയലക്ഷ്മി ഉത്ഘാടനം ചെയ്യുന്നു

തലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ് തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്നലെയും ഇന്നും എന്ന വിഷയത്തില്‍ അഖില വയനാട് ക്വിസ് മത്സരവും ഓണ്‍ലൈന്‍ ഉപന്യാസ മത്സരവും സംഘടിപ്പിച്ചു. ഗുരുകുലം കോളജ് പ്രിന്‍സിപ്പല്‍ സാജന്‍ ജോസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീം നയിച്ച മത്സരത്തില്‍ നൂറ്റി അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശ്രീലക്ഷ്മി അജേഷ്, നീരജ് കെ.ജെ എന്നിവര്‍ ഒന്നാം സ്ഥാനവും, ഹൃദ്യ എസ് ബിജു, വൈശാഖ് രണ്ടാം സ്ഥാനവും ആദിനാദ് സരിന്‍, ഹൃഥ്വിക് എസ് ബിജു മൂന്നാം സ്ഥാനവും കരസ്തമാക്കി. ഓണ്‍ലൈന്‍ ഉപന്യാസ മത്സരത്തില്‍ ഹിത റോസ് ഒന്നാം സ്ഥാനവും അശ്വിന്‍ ജോര്‍ജ് രണ്ടാം സ്ഥാനവും മുഹമ്മദ് റസ്വാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുന്‍ മന്ത്രിയും എഐസിസി മെമ്പറുമായ പി.കെ. ജയലക്ഷ്മി ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. കെപിസിസി മെമ്പര്‍ എ. പ്രഭാകരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിന്‍ തലപ്പുഴ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജി. ബിജു മുഖ്യ പ്രഭാഷണം നടത്തി. എക്കണ്ടി മൊയ്ദൂട്ടി, അഡ്വ.എം വേണുഗോപാല്‍, ജോസ് പാറക്കല്‍, ജോസ് കൈനിക്കുന്നേല്‍, അസിസ് വാളാട്, ബൈജു പുത്തന്‍പുരക്കല്‍, സുബിന്‍ ജോസ്, അഭിഷേക്, ജോയ്സി ഷാജു, ജിജോ വരയാല്‍, വിജിന്‍ തലപ്പുഴ, പ്രദീപ് കമ്പമല, സലാം എടപ്പാറ, അഭിഷേക് ഷാജി, സ്മിഷ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles