ആലുങ്കല്‍താഴെ അങ്കണവാടിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ആലുങ്കല്‍താഴെ കെ.സി. ജോസഫ് മെമ്മോറിയല്‍ അങ്കണവാടിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം.

നടവയല്‍: ആലുങ്കല്‍താഴെ കെ.സി. ജോസഫ് മെമ്മോറിയല്‍ അങ്കണവാടിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അങ്കണവാടി ടീച്ചര്‍ രത്‌നകുമാരി സ്വാഗതം പറഞ്ഞു. റിട്ട. അധ്യാപകന്‍ ജോസ് മാത്യു സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഐമനച്ചിറ അധ്യക്ഷത വഹിച്ചു. പി.പി. മത്തായി, അയറിന്‍ മേരി സജി, ടിനു സി. ഗ്രേഷ്യസ്, അങ്കണവാടി വര്‍ക്കര്‍ വി.എ. സുശീല തുടങ്ങിയവര്‍ സംസാരിച്ചു. പായസ വിതരണവും നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles