അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

മീനങ്ങാടി: മീനങ്ങാടി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മുട്ടില്‍, തോന്നിയോടന്‍ വീട്ടില്‍ മുഹമ്മദ് ഷമീം (21)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈയില്‍ നിന്നും 0.03 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles