കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധദിനം ആചരിച്ചു

സുല്‍ത്താന്‍ബത്തേരിയില്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ ദിനാചരണം സംസ്ഥാന സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി. സംസ്ഥാന സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിജയന്‍ തോപ്രാംകുടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടോമി തേക്കുമല, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍, ബത്തേരി മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട്, വി.ഡി. ജോസ്, സാജു ഐക്കരക്കുന്നത്ത്, കെ.എം. കുര്യാക്കോസ്, ബാബു പഴുപ്പത്തൂര്‍, സണ്ണി ചൂരിമല, സുധീഷ് ചീയമ്പം എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles