മാനന്തവാടി നഗരസഭ: വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പ് നാളെ

മാനന്തവാടി: നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.
പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഒരൊഴിവിലേക്കു രാവിലെ 11നു നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷമായിരിക്കും ഇത്. കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് തോമസ് രാജിവച്ച ഒഴിവിലാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ്. യു.ഡി.എഫില്‍നിന്നു ചെയര്‍പേഴ്‌സ്ണ്‍ സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ ലേഖ രാജീവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്തിന്റെ ഒഴിവില്‍ മുസ്‌ലിംലീഗിലെ പി.എസ്.മൂസയും മത്സരിക്കും. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് സ്ഥാനാര്‍ഥി കാര്യത്തില്‍ തീരുമാനമായത്.
തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഞ്ചു പേര്‍ പങ്കെടുക്കാതിരുന്നതു യു.ഡി.എഫില്‍ ചര്‍ച്ചയായി. ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, മാര്‍ഗരറ്റ് തോമസ്, എം.നാരായണന്‍, സ്മിത, ഷീജ മോബി എന്നിവരാണ് യോഗത്തില്‍നിന്നു വിട്ടുനിന്നത്. ആലീസ് സിസില്‍, ലൈല സജി എന്നിവര്‍ അവധി പറയുകയുമുണ്ടായി.

0Shares

Leave a Reply

Your email address will not be published.

Social profiles