മര്‍ദ്ദനമേറ്റ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് ചൈല്‍ഡ് ലൈന്‍

കല്‍പറ്റ: വയലില്‍ കളിച്ചുകൊണ്ടിരിക്കെ അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ആദിവാസി വിദ്യാര്‍ഥികള്‍ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് വയനാട് ചൈല്‍ഡ് ലൈന്‍. കോളനിയിലെത്തി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ആരംഭിച്ചെന്ന് ചൈല്‍ഡ് ലൈന്‍ കോ- ഓഡിനേറ്റര്‍ ദിനേശ് കുമാര്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിലായിരുന്നു വയലിലെ വരമ്പ് ചവിട്ട് നശിപ്പിച്ചുവെന്നാരോപിച്ച് സമീപത്ത് താമസിക്കുന്ന രാധാകൃഷ്ണന്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. കേണിച്ചിറ പൊലീസ് രാധാകൃഷ്ണനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.സി- എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. കോളനിയിലെ മൂന്ന് കുടുംബത്തിലായുള്ള മൂന്നു കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്.
വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ്കുമാര്‍ വയനാട് ശിശുസംരക്ഷണ ഓഫീസറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles