കുട്ടി കര്‍ഷകരെ ആദരിച്ചു

അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ കുട്ടികര്‍ഷകര്‍ക്ക് ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് ഉപഹാരം നല്‍കുന്നു

സുല്‍ത്താന്‍ ബത്തേരി: കര്‍ഷക ദിനത്തില്‍ അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ കുട്ടികര്‍ഷകരെ ആദരിച്ചു. കുട്ടികര്‍ഷകരായ കാര്‍ത്തിക് എന്‍, ഫയാസ് ഫര്‍ഹാന്‍ സി.എം, ഡിയോണ്‍ ഷിന്‍ന്റു അദ്‌നാന്‍ എന്നിവര്‍ക്ക് ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് ഉപഹാരം നല്‍കി. കൃഷി ഒരു സംസ്‌കാരമാണെന്നും മുന്‍ഗാമികള്‍ കാണിച്ച മാതൃക പിന്‍തുടരല്‍ കാലഘട്ടം തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.മഞ്ജു, ബീനാ മാത്യൂ, ട്രീസ തോമസ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles