സംസ്‌കൃത ദിനാചരണം നടത്തി

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്‌കൃത ദിനാചരണം നടത്തി. പ്രധാനാധ്യാപിക സ്മിത ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് എന്‍. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ആര്‍. ഗേളി സംസ്‌കൃതദിന സന്ദേശം നല്‍കി. സ്റ്റാഫ് സെക്രട്ടറി നിഷ വടക്കേടത്ത്, അജ്മല്‍ കക്കോവ്, സി.എസ് അര്‍ച്ചന, അനന്യ ദിപീഷ്, ടി.എ അനാമിക, എസ്. ശ്രീലക്ഷ്മി, പി. അനുപ്രിയ, അനന്യ സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles