വായനക്കൊരിടം; റീഡിങ് ഹട്ട് ഉദ്ഘാടനം ചെയ്തു

ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച റീഡിങ് ഹട്ട് ബത്തേരി നഗരസഭാ കൗണ്‍സിലര്‍ പ്രിയാ വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച റീഡിങ് ഹട്ട് ബത്തേരി നഗരസഭാ കൗണ്‍സിലര്‍ പ്രിയാ വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി എന്ന സംഘടനയുടെ സഹായത്തോടെയാണ് സ്‌കൂള്‍ ക്യാമ്പസില്‍ ‘വായനക്കൊരിടം’ റീഡിങ് ഹട്ട് നിര്‍മിച്ചത്. കുട്ടികള്‍ക്കാവശ്യമായ പത്രമാധ്യമങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ബാലസാഹിത്യ കൃതികള്‍ തുടങ്ങിയവ റീഡിങ് ഹട്ടില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് തന്നെയാണ് റീഡിങ് ഹട്ടിന്റെ നടത്തിപ്പ് ചുമതല. പി.ടി.എ. പ്രസിഡണ്ട് റെബി പോളിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് കമലം സ്വാഗതം ആശംസിച്ചു. പ്രതിധ്വനി ഭാരവാഹിയായ ബിജുമോന്‍, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.വി. ഗോപാലകൃഷ്ണന്‍, സി.എസ് ശ്രീജിത്ത്, ബേബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles