രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫാ. ജോണ്‍സണ്‍ പൊന്തേമ്പിള്ളി രക്തദാനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: ഡോണ്‍ ബോസ്‌കോ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫാ. ജോണ്‍സണ്‍ പൊന്തേമ്പിള്ളി രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 50-ഓളം കുട്ടികള്‍ ക്യാമ്പില്‍ രക്തദാനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈനി, താലൂക്ക് ഹോസ്പിറ്റല്‍ കൗണ്‍സിലര്‍ ബീന തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles