കര്‍ഷക പ്രതിഷേധദിനം ആചരിച്ചു

കര്‍ഷക കോണ്‍ഗ്രസ് നടത്തിയ കര്‍ഷക പ്രതിഷേധദിനം സംസ്ഥാന സെക്രട്ടറി വി.ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജയന്‍ തോപ്രാംകുടി അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി തോമസ് ഉദ്ഘാടനം ചെയ്തു. ടോമി തേക്കുമല. ഉമ്മര്‍ കുണ്ടാട്ടില്‍, അഡ്വ. സതീഷ് പൂതിക്കാട്, വി.ഡി ജോസഫ്, സാജു ഐക്കരകുന്നത്ത്, കുര്യാക്കോസ്, ബാബു പഴുപ്പത്തൂര്‍, സണ്ണി, സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles