സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2021 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തില്‍ നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ-ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (പുരുഷന്‍, വനിത), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലയുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും, മറ്റൊരു വ്യക്തിയെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും നല്‍കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാ തലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷാ ഫോറവും, മാര്‍ഗ നിര്‍ദേശങ്ങളും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരി റോഡ്, കല്‍പറ്റ, വയനാട് എന്ന വിലാസത്തില്‍ ആഗസ്റ്റ് 31 നകം അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 04936 204700.

0Shares

Leave a Reply

Your email address will not be published.

Social profiles