കെജിഒഎ ജില്ലാ മാര്‍ച്ച്: വനിതകള്‍ പ്രചാരണം നടത്തി

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചെറുക്കുക, സ്ത്രീപക്ഷ നവകേരളത്തിനായി അണിചേരുക, പിഎഫ്ആര്‍ഡിഎ നിയമവും തൊഴില്‍ നിയമ ഭേദഗതികളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 24ന് നടത്തുന്ന ജില്ലാ മാര്‍ച്ചിന്റെ പ്രചാരണം വനിതാ ജീവനക്കാര്‍ നടത്തി. കല്‍പ്പറ്റയില്‍ കളക്ടറേറ്റ്, പ്ലാനിംഗ് ഓഫീസ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് കാര്യാലയം, പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസ്, മാനന്തവാടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ഗവ.എന്‍ജിനിയറിംഗ് കോളജ്, ഡിഎംഒ ഓഫീസ് എന്നിവിടങ്ങളിലും പ്രചാരം നടന്നു. കെ. ശാന്ത, പി. സാലിഹ, ഡി. മഞ്ജുഷ, എസ്. സുജിത, വിന്നി ജോണ്‍, മേരി ഡെയ്‌സി, വി.എസ്. മീര, കെ.ബി. അഞ്ജു, എം. ലതിക, പി.യു. സിതാര, ആര്‍. റിജി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles