അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ഡിപ്ലോമ, അധിക യോഗ്യത സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി, പ്രവൃത്തി പരിചയം അഭികാമ്യം. വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തി പരിചയ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 1 വൈകീട്ട് 4. ഫോണ്‍: 04936 250435.

0Shares

Leave a Reply

Your email address will not be published.

Social profiles