ആം ആദ്മി പാര്‍ട്ടി വയനാട്ടില്‍ യൂത്ത് വിംഗ് രൂപീകരിച്ചു

കല്‍പറ്റ: ആം ആദ്മി പാര്‍ട്ടി വയനാട്ടില്‍ യൂത്ത് വിംഗ് രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍, കൃഷ്ണന്‍കുട്ടി, എം.ഒ. തോമസ്, ഇ.വി. തോമസ്, തങ്കച്ചന്‍, ഡോ.സുരേഷ്, പ്രേംജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി
സിജു പുല്‍പള്ളി(കണ്‍വീനര്‍), നജീദ് അമ്പലവയല്‍(ജോയിന്റ് കണ്‍വീനര്‍), റിയാസ് അട്ടശേരി കമ്പളക്കാട്(സെക്രട്ടറി), ഷിനോജ് മുതിരക്കാല (ജോയിന്റ് സെക്രട്ടറി),അമീന്‍ തലപ്പുഴ(ട്രഷറര്‍), ജോസ്, നൗഷാദ്(എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles