ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ധര്‍ണ നടത്തി

സെക്രട്ടേറിയറ്റ് പടിക്കല്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ധര്‍ണ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ന്യായമായ പെന്‍ഷന്‍ അനുവദിക്കുക, നിര്‍ത്തലാക്കിയ ഡിഎ പുനഃസ്ഥാപിക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ റിട്ടയര്‍ ചെയ്തവരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുക, 2002ലെ ശമ്പളക്കുടിശിക, ഗ്രാറ്റ്വിവിറ്റി എന്നിവ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ചു അനുവദിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
മുന്‍ മന്ത്രിയും കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റുമായ വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ അഡ്വ.കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി.
സിഎംപി അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ, രാജീവന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ മൂസ പന്തീരാകാവ്, വി. വിജയകുമാര്‍, ട്രഷറര്‍ വി.കെ. ജോണ്‍സണ്‍, സെക്രട്ടറി സുശീല മണി, കെ. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles