ഓടപ്പള്ളം സ്‌കൂളില്‍ റീഡിംഗ് ഹട്ട് നിര്‍മിച്ചു

ഓടപ്പള്ളം: ഗവ.ഹൈസ്‌കൂളില്‍ (റീഡിംഗ് ഹട്ട് നിര്‍മിച്ചു. ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ സഹായത്തോടെയാണ് ഹട്ട് പണിതത്. പത്രങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, ബാലസാഹിത്യകൃതികള്‍ തുടങ്ങിയവ ഹട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളാണ് ഹട്ടിന്റെ ചുമതല വഹിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെബി പോള്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കമലം, പ്രതിധ്വനി ഭാരവാഹി ബിജുമോന്‍, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.വി. ഗോപാലകൃഷ്ണന്‍, സി.എസ്. ശ്രീജിത്ത്, ബേബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles