സര്‍വ്വജന സ്‌കൂളില്‍ ഹാപ്പിനസ് മിറര്‍ സ്ഥാപിച്ചു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ ഹാപ്പിനസ് മിറര്‍ സ്ഥാപിച്ചു. പ്രധാന കെട്ടിടത്തില്‍ സ്ഥാപിച്ച മിറര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് സ്‌കൂളിന് സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍അസീസ് മാടാല അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, ഡിവിഷന്‍ കൗണ്‍സിലര്‍ ജംഷീര്‍ അലി, പ്രിന്‍സിപ്പല്‍ അബ്ദുള്‍നാസര്‍ പി.എ, പ്രോഗ്രാം ഓഫീസര്‍ വിജി യു.പി, അനിത പി.സി, തോമസ് വി.വി, ബെസ്റ്റ് വോളന്റിയര്‍മാരായി തെരെഞ്ഞെടുത്ത കുമാരി അര്‍ച്ചന സി.എസ്, മാസ്റ്റര്‍ അമീന്‍ മുഹമ്മദ്, ഷാദില്‍ ഫര്‍ഹാന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles