എം.എസ്.എസ് കോളജില്‍ അധ്യാപക ഒഴിവ്

കല്‍പറ്റ: തരുവണ എം.എസ്.എസ്.കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സില്‍ വിവിധ അധ്യാപക തസ്തികയിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രിന്‍സിപ്പാള്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. ഇംഗ്ലീഷ്, ഇക്കണോമിക്സ്, സൈക്കോളജി, കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ്, മലയാളം, അറബിക്, ഹിന്ദി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ തസ്തികകളിലാണ് അധ്യാപകരെ നിയമിക്കുന്നത്. അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്കോടെ പി.ജി. പാസായിരിക്കണം. പി.എച്ച്.ഡി അല്ലെങ്കില്‍ നെറ്റ് അനിവാര്യം. പ്രവൃത്തി പരിചയം അഭികാമ്യം. ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയത്തിന് പുറമെ എം.എല്‍.ഐ.എസ്.സി.യും നെറ്റും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 30ന് മുമ്പായി അപേക്ഷകള്‍ മാനേജര്‍, എം.എസ്.എസ്. കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ്, തരുവണ പി.ഒ, മാനന്തവാടി, 670645 എന്ന വിലാസത്തില്‍ അയക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles