പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം-ജോയിന്റ് കൗണ്‍സില്‍

മാനന്തവാടിയില്‍ ജോയിന്റ് കൗണ്‍സില്‍ മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.എം.നജിം ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നു ജോയിന്റ് കൗണ്‍സില്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. മെഡി സെപ്പ് പദ്ധതി ഉടന്‍ നടപ്പിലാക്കുക, മാനന്തവാടി മിനി സിവില്‍സ്റ്റേഷനില്‍ റാംപ് നിര്‍മിക്കുക, മാനന്തവാടി സബ് ആര്‍.ടി ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സമഗ്രാന്വേഷണത്തിനു വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.എം.നജിം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും സേവന-വേതന ഘടനകള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വാഗതര്‍ഹമാണന്നു അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ് കെ.എസ്.സ്മിത അധ്യക്ഷത വഹിച്ചു. സാജിത ജാസ്മിന്‍, ഇ.ബി ബിദ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, ജില്ലാ സെക്രട്ടറി കെ.എ.പ്രേംജിത്ത്, ജോയിന്റ് സെക്രട്ടറി കെ.ഷമീര്‍, ടി.ഡി.സുനില്‍മോന്‍, പി.പി.സുജിത്ത്കുമാര്‍, എന്‍.കെ.മോഹനന്‍, പ്രിന്‍സ് തോമസ്, കെ.സുജിത്ത്, എം.എന്‍.മധു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles