ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ധനനും പാര്‍ട്ടിയും നടത്തിയ വാഹന പരിശോധനയില്‍ തൊടുപുഴ സ്വദേശി മുഹമ്മദ് യാസിര്‍ (25) അറസ്റ്റിലായി. മാരക മയക്കുമരുന്നായ 50 ഗ്രാം എം.ഡി.എം.എയും പ്രതിയില്‍ നിന്നും കണ്ടെടുത്തു. ബാംഗ്ലൂര്‍-കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. പ്രിവന്റീവ് ഓഫീസര്‍മാരായ എം. രാജേഷ്, വി.എ ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ഡി വിഷ്ണു, ഇ.ബി ശിവന്‍, ഡ്രൈവര്‍ എന്‍.എം അന്‍വര്‍ സാദത്ത് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles