ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സെന്റ് പാട്രിക്സ് സ്‌കൂളിന് മിന്നുന്ന വിജയം

മാനന്തവാടി: ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഐ.സി.എസ്.ഇ- ഐ.എസ്.സി കേരള റീജിയന്‍ സോണ്‍-ഡി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. 14 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിഷാല്‍ നോജ് മാത്യു, അലന്‍ ബിജു, റിയാന്‍ രാജേഷ്, ലിവിന്‍ വിനോയ്, അധിക് ബേബി ചാക്കോ എന്നിവരും 17 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹെലന്‍ റോസ് സജി, നദ്വ നിസാര്‍ എന്നിവരും 19 വയസിനു താഴെയുള്ള പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ഗായത്രി ദേവി, നയന്‍ രതീഷ് എന്നിവരും സമ്മാനര്‍ഹരായി.

0Shares

Leave a Reply

Your email address will not be published.

Social profiles