താലൂക്ക് കേന്ദ്രങ്ങളില്‍ ഗവ.കരാറുകാരുടെ പ്രതിഷേധം നാളെ

കല്‍പറ്റ: കരാറുകളില്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ നാളെ താലൂക്ക് കേന്ദ്രങ്ങള്‍ പ്രതിഷേധിക്കാന്‍ ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഗവ.കരാറുകാര്‍ നിയമാനുസരണം നികുതികളും സെസും അടച്ചു പ്രവൃത്തികള്‍ നടത്തുമ്പോള്‍ ലേബര്‍ സൊസൈറ്റികള്‍ക്കു മുന്‍ഗണന നല്‍കുന്നതു അനീതിയാണെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരിന്റെ പകര്‍പ്പുകള്‍ കത്തിക്കും.
പ്രസിഡന്റ് എം.പി. സണ്ണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. അയൂബ്, ട്രഷറര്‍ വി.ജെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles