ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

കല്‍പറ്റ എസ്‌കെഎംജെ ഗ്രൗണ്ടില്‍ ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യഷിപ്പില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ പി.കെ. അയ്യൂബ് കളിക്കാരെ പരിചയപ്പെടുന്നു.

കല്‍പറ്റ: എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സര്‍ഗ ഒഴുക്കന്‍മൂലയും ജേതാക്കളായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ പി.കെ. അയ്യൂബ് ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സമാപനച്ചടങ്ങില്‍ സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ടി. ഷഫീഖ് സമ്മാനദാനം നടത്തി. പി.ടി. സുഭാഷ്, സി.കെ. ചന്ദ്രഭാനു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles