അംഗീകാരം സഹപ്രവര്‍ത്തകര്‍ക്കു സമര്‍പ്പിച്ച് എം.ജെ.അഗസ്റ്റിന്‍

എം.ജെ.അഗസ്റ്റിന്‍.

മാനന്തവാടി-സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരേഖ തഹസില്‍ദാര്‍ എന്ന അംഗീകാരം സഹപ്രവര്‍ത്തകര്‍ക്കു സമര്‍പ്പിച്ച് എം.ജെ.അഗസ്റ്റിന്‍. അംഗീകാരം സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും പൊതുജന നന്‍മ മുന്‍നിര്‍ത്തി സേവനം തുടരുമെന്നും മാനന്തവാടി താലൂക്ക് ഭൂരേഖ വിഭാഗം തഹസില്‍ദാരായ അഗസ്റ്റിന്‍ പറഞ്ഞു.
1995ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ടൈപ്പിസ്റ്റായി തുടങ്ങിയതാണ് വയനാട് തോണിച്ചാല്‍ സ്വദേശിയായ അഗസ്റ്റിന്റെ ഔദ്യോഗിക ജീവിതം. 1996 ലാണ് റവന്യൂ വകുപ്പിലേക്കു മാറിയത്. വില്ലേജ് ഓഫീസര്‍, ഇലക്ഷന്‍ തഹസില്‍ദാര്‍, കാസര്‍കോട് നാഷണല്‍ ഹൈവേ ലാന്‍ഡ് അക്വേസേഷന്‍ ഓഫീസര്‍ തസ്തികകളില്‍ ജോലി ചെയ്്തിട്ടുണ്ട്. 2020 ജൂണിലാണ് മാനന്തവാടി താലൂക്ക് ഓഫീസില്‍ ദൂരേഖ വിഭാഗം തഹസില്‍ദാരായി ചുമതലയേറ്റത്. ഭാര്യ ലൗലിയും അനന്തു, ജോണ്‍സ്, അലീന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles