മയക്കുമരുന്നുമായി പിടിയില്‍

കല്‍പറ്റ: മയക്കുമരുന്നായി ദുരുപയോഗം ചെയ്യാവുന്ന 40 ഗുളികകള്‍ സഹിതം സ്ത്രീയും പുരുഷനും പോലീസ് പിടിയിലായി. മുട്ടില്‍ സുന്ദരിമുക്ക് കൊട്ടാരത്തില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ കൊളവയല്‍ കാവിലപ്പറമ്പില്‍ എച്ച്.സാജിത (42) എന്നിവരെയാണ് മീനങ്ങാടി എസ്.ഐ പി.സി.സജീവനും സംഘവും അറസ്റ്റുചെയ്തത്. ബത്തേരിയില്‍നിന്നു കല്‍പറ്റയ്ക്കു വരികയായിരുന്ന സ്വകാര്യ ബസില്‍ പരിശോധനയിലാണ് മയക്കുഗുളികകള്‍ കണ്ടെത്തിയത്. എട്ടുവീതം ഗുളികകള്‍ അടങ്ങിയ അഞ്ച് സ്ട്രിപ്പുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.

Social profiles