സമൂഹം ശാക്തീകരണ വഴികള്‍ സ്വയം കണ്ടെത്തണം; കെ.കെ ഫൗസിയ

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി കെ.കെ ഫൗസിയ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുമ്പോഴും അതിനെ നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് സമൂഹം സ്വീകരിക്കുന്നതെന്നും പ്രതിരോധത്തിനും ശാക്തീകരണത്തിനും സ്ത്രീസമൂഹം സ്വയം വഴികള്‍ കണ്ടെത്തണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ ഫൗസിയ. മാനന്തവാടി വയനാട് സ്‌ക്വയറില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് നൂര്‍ജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല, ഹസീന സലാം, അഡ്വ. കെ.എ അയ്യൂബ്, സുഫൈസ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ജംഷീദ റിപ്പണ്‍ (പ്രസിഡന്റ്), നിഷ ജിനീഷ്, മൈമൂന കെല്ലൂര്‍ (വൈ: പ്രസിഡന്റുമാര്‍). നുഫൈസ റസാഖ് (ജനറല്‍ സെക്രട്ടറി). മുബീന തലപ്പുഴ, നിഷാന പീച്ചംകോട് (സെക്രട്ടറിമാര്‍), സുബൈദ (ട്രഷറര്‍), ബബിത ശ്രീനു, സനൂജ, ആയിഷ വെള്ളമുണ്ട, നഫീസ (മാനന്തവാടി കമ്മറ്റി അംഗങ്ങള്‍).

0Shares

Leave a Reply

Your email address will not be published.

Social profiles