ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു

കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ നിര്‍മ്മിച്ച ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാക്കവയല്‍: കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ നിര്‍മ്മിച്ച ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പിടിഎ പ്രസിഡന്റ് എന്‍ റിയാസ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ബാലന്‍, പ്രിന്‍സിപ്പല്‍ ഡോ. ശിവപ്രസാദ്, ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍, ഖദീജ ടീച്ചര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles