തൊഴിലുറപ്പ് പദ്ധതി: സിപിഎം മാര്‍ച്ച് നടത്തി

പിണങ്ങോട് പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഎം ധര്‍ണ കോട്ടത്തറ ഏരിയ സെക്രട്ടറി എം.മധു ഉദ്ഘാടനം ചെയ്യുന്നു.

വെങ്ങപ്പള്ളി: തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണങ്ങോട് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കോട്ടത്തറ ഏരിയ സെക്രട്ടറി എം. മധു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗം കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എരിയ കമ്മിറ്റി അംഗം പി.എം. നാസര്‍ ലോക്കല്‍ സെക്രട്ടറി പി. ജംഷിദ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, സുനില്‍കുമാര്‍, അജ്‌നാസ് അഹമ്മദ് വെങ്ങപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles