സെന്റ് കാതറിന്‍സില്‍ രജത ജൂബിലി ആഘോഷം 25 മുതല്‍

മാനന്തവാടി: പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് 25ന് തുടക്കമാകും. 1998 ലാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായത്. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കിഴിലെ പ്രഥമ പ്ലസ്ടു സ്‌കൂളാണ്. ജനറല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിലായി 500 ലേറെ വിദ്യാര്‍ഥികള്‍ പ്ലസ്ടു വിഭാഗത്തിന്‍ പഠിക്കുന്നുണ്ട്. സംസ്ഥാന ഹയര്‍ സെക്കന്ററി കലോത്സവത്തില്‍ മൂന്ന് തവണ ചാന്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.
ആഘോഷപരിപാടിയുടെ ഭാഗമായി ജൂബിലി ബില്‍ഡിംഗ് നിര്‍മാണം, പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമം, സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, പഠനോപകരണങ്ങളുടെ വിതരണം ലൈബ്രറി വിപുലീകരണം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഒരു വര്‍ഷം കൊണ്ട് നടപ്പാക്കും. 25 ന് രാവിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ.ആര്‍. കേളു എംഎല്‍എ നിര്‍വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ.സുനില്‍ വട്ടുകുന്നേല്‍ അധ്യക്ഷത വഹിക്കും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ, മുന്‍ മാനേജര്‍ ഫാ.കുര്യന്‍വാഴയില്‍, പ്രഥമ പ്രിന്‍സിപ്പല്‍ കെ.യു. ചെറിയാന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൈല സജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരഭാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ രാജു ജോസഫ്, റൂട്‌സ് അലുമ്ന്നി അസോസിയേഷന്‍ പ്രസിഡന്റ് വിപിന്‍ വേണുഗോപാല്‍, ടി.എഫ്. ബിനോയ്, സി. വിശ്വനാഥന്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles