തൊവരിമലയിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കണം-സി.പി.ഐ(എം.എല്‍)റെഡ് സ്റ്റാര്‍

ബത്തേരി: തൊവരിമലയിലെ സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണത്തിനു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു സി.പി.ഐ(എം.എല്‍)റെഡ് സ്റ്റാര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭൂമി കൈയടക്കാന്‍ ഹാരിസണ്‍ മലയാളം കമ്പനി നീക്കം നടത്തുന്നതായി സമ്മേളനം ആരോപിച്ചു. കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിനു പഞ്ചായത്തുതലത്തില്‍ സംവിധാനം ഒരുക്കുക, വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ്, ഏരിയ സെക്രട്ടറി പി.കെ.ബാബു, പി.വിജയകുമാരന്‍, സോജന്‍ പുല്‍പള്ളി, കെ.കെ.രാജന്‍, അമ്മിണി ഗോപി, ഇ.പി.വിനു, കെ.ജഗദമ്മ, ഇ.ശങ്കരന്‍, കെ.വി.രമ, സുദര്‍ശന്‍, സി.ജെ.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറിയായി പി.കെ.ബാബുവിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Social profiles