ക്വിസ് മത്സരം സംഘടിപ്പിച്ചു

തരിയോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ആരോഗ്യ ക്വിസ് മത്സരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു

കാവുംമന്ദം: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2022 ഓഗസ്റ്റ് 27ന് കല്‍പറ്റയില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ പ്രചരണാര്‍ത്ഥം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തരിയോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരോഗ്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷന്‍ അംഗം ഷിബു പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സെന്റ് സ്വാഗതവും പ്രധാനാധ്യാപിക ഉഷ കുനിയില്‍ നന്ദിയും പറഞ്ഞു. കെ വി രാജേന്ദ്രന്‍ ക്വിസ് മത്സരം നയിച്ചു. കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ എ.എസ് ആതിഷ്, ഐവിന്‍ ജോ ജെയിംസ് ടീം ഒന്നാം സ്ഥാനവും പരിയാരം ജി.എച്ച്.എസിലെ കെ.ഐ ഫാത്തിമ ഫര്‍ഹാന, എം. ലിബ മെഹറിന്‍ ടീം രണ്ടാം സ്ഥാനവും തരിയോട് ജി.എച്ച്.എസ് എസിലെ എസ്.ജി സ്‌നിഗ്ദ, എം.ആര്‍ ശരത് ചന്ദ്രന്‍ ടീം മൂന്നാം സ്ഥാനവും നേടി.

0Shares

Leave a Reply

Your email address will not be published.

Social profiles