മുത്തങ്ങയിൽ 300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇന്നും കഞ്ചാവ് പിടികൂടി. കര്‍ണാടക ബസ്സില്‍ യാത്ര ചെയ്തു വന്നിരുന്ന എറണാകുളം മരട് വില്ലേജില്‍ നെട്ടൂര്‍ , പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറി (32)നെയാണ് 300 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍. ടി, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ഷഫീഖ് ടി.എച്ച്, പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിത്താര, ഷാനിയ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles