പുല്‍പള്ളി ജനകീയ സമര സമിതി ജെ.ആര്‍ ഓഫീസിനു മുന്നില്‍ സത്യഗ്രഹം നടത്തി

കല്‍പറ്റ ജെ.ആര്‍ ഓഫീസിനു മുന്നില്‍ പുല്‍പള്ളി ജനകീയ സമര സമിതി സത്യഗ്രഹം സി.പി.െഎ(എം.എല്‍) റെഡ്സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: പുല്‍പള്ളി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിനു മുന്നില്‍ സത്യഗ്രഹം നടത്തി. പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കുക, വായ്പ തട്ടിപ്പു നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക, ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അവസാനിപ്പിക്കുക, വായ്പ തട്ടിപ്പിനു ഇരകളായവര്‍ക്കു നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. എന്‍. സത്യാനന്ദന്‍ അധ്യക്ഷത വഹിച്ചു. വി.എസ്.ചാക്കോ, പി.ആര്‍.അജയകുമാര്‍, സി.ജി.ജയപ്രകാശ്, ഡാനിയേല്‍ പറമ്പേക്കാട്ടില്‍, സജി കള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles