കാട്ടാനക്കൂട്ടം നെല്‍കൃഷി നശിപ്പിച്ചു

കാട്ടിക്കുളം: ഞാറ്റും കണ്ടത്തില്‍ കാട്ടാനക്കൂട്ടം നെല്‍കൃഷി നശിപ്പിച്ചു. ആറ് ഏക്കര്‍ സ്ഥലത്ത് ഇനി ബാക്കിയുള്ളത് രണ്ടര ഏക്കര്‍ കൃഷി മാത്രം. ബാക്കിയുള്ള സ്ഥലത്തെ കൃഷി സംരക്ഷിക്കണമെന്ന ആവശ്യവുമായി കര്‍ഷകന്‍. തിരുനെല്ലി പഞ്ചായത്തിലെ പാല്‍ വെളിച്ചം എടക്കോട് വിജയ മന്ദിരത്തിലെ ദിനേശീന്റ മുന്നര ഏക്കര്‍ വയലിലാണ് നാട്ടിയിറക്കി നാലാം ദിവസംകാട്ടാനക്കൂട്ടമെത്തി നെല്‍കൃഷി നശിപ്പിച്ചത്.ഒന്നര ലക്ഷം രൂപ മുതല്‍ മുടക്കി നടത്തിയ കൃഷിയാണ് കാട്ടാനക്കൂട്ടം ചവിട്ടിയും പിഴുതുമാറ്റിയുംനശിപ്പിച്ചത്. കൃഷി നാശം സംഭവിച്ച കാര്യം വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ച് ഓഫിസില്‍ അറിയിച്ചെങ്കിലും വന്നവനപാലകര്‍ ആശ്വസിപ്പിച്ചു തിരിച്ചു പോയതല്ലാതെ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വികരിച്ചിട്ടില്ലെന്ന് കര്‍ഷകന്‍ പറയുന്നു. കാവല്‍ ശക്തമാക്കിയും,വനാതിര്‍ത്ഥിയില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്തിയും തന്റെ വയലില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതെ ബാക്കിയുള്ള കൃഷി സംരക്ഷിക്കാന്‍ വനപാലകര്‍ തയ്യാറാവണമെന്നാണ് കര്‍ഷകന്‍ ആവശ്യപ്പെടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles