നവീകരിച്ച പാല്‍ പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ക്ഷീരോത്പാദക സംഘത്തിന്റെ നവീകരിച്ച പാല്‍ പരിശോധന ലാബിന്റെ ഉദ്ഘാടനം ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പി.ടി.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ ക്വാളിറ്റി കണ്‍ട്രോളിംഗ് ഓഫീസര്‍ പി.എച്ച്.സിനാജുദ്ദീന്‍, മില്‍മ വയനാട് ഹെഡ് ബിജുമോന്‍ സ്‌കറിയ, മാനന്തവാടി ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍.എസ്. ശ്രീലേഖ, ക്ഷീര സംഘം ഡയറക്ടര്‍ ബിജു അമ്പിത്തറ, സെക്രട്ടറി എം.എസ്. മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു.
ക്ഷീര വികസന വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബ് നവീകരിച്ചത്. 3000 പാല്‍ സാമ്പിളുകളാണ് ഓരോ ദിവസവും സംഘത്തില്‍ പരിശോധിക്കുന്നത്. പാലിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തി യഥാര്‍ഥ പാല്‍ വില കര്‍ഷകര്‍ക്ക് നല്‍കുന്നതോടൊപ്പം പാലില്‍ മായം ചേര്‍ക്കല്‍, അകിട് വീക്കം ഉള്‍പ്പടെ രോഗബാധയും സൂഷ്മ പരിശോധനയിലൂടെ ലാബില്‍ വ്യക്തമാവും.

0Shares

Leave a Reply

Your email address will not be published.

Social profiles