കല്‍പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രി സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി

കല്‍പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രി സുവര്‍ണ ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ആരോഗ്യരംഗത്ത് ഫാത്തിമ മാതാ ആശുപത്രി നല്‍കിയ സേവനം വിലപ്പെട്ടതാണെന്നു അദ്ദേഹം പറഞ്ഞു. സുവര്‍ണ ജൂബിലി ലോഗോ ടി.സിദ്ദീഖ് എം.എല്‍.എ പ്രകാശനം ചെയ്തു. ഫാ.തോമസ് തെക്കേല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, ഫാ.ജോസ് വടയാപറമ്പില്‍, കെ.ജെ.ദേവസ്യ, ഫാ.സെബാസ്റ്റ്യന്‍ എടിച്ചിലാത്ത്, ഫാ.ജിമ്മി പോടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles