മാനന്തവാടി – പിലാക്കാവ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണം

മാനന്തവാടി: മാനന്തവാടി – പിലാക്കാവ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണമെന്ന് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളി മേഖലയായ പിലക്കാവ്, പഞ്ചാരക്കൊല്ലി ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍, വയോജനങ്ങള്‍, തൊഴിലാളികളടക്കം മാനന്തവാടിയിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നതിന് ഏക ആശ്രയമായ കെ.എസ്.ആര്‍.ടി.സി ബസ്സുകളെയാണ് ആശ്രയിച്ചിരുന്നത്. സര്‍വ്വീസ് നിറുത്തി വര്‍ഷങ്ങള്‍ ആയിട്ടും സര്‍വ്വീസ് പുന:രാരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എത്രയും പെട്ടെന്ന് സര്‍വ്വീസ് ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സുനില്‍ ആലിക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.വര്‍ഗ്ഗീസ്, ജേക്കബ് സെബാസ്റ്റ്യന്‍, പൊന്നിയില്‍ സാബു, പെരുമ്പില്‍ അപ്പച്ചന്‍, എം.എ.ഹംസ, അന്‍ഷാദ് മാട്ടുമ്മല്‍, ആശ ഐപ്പ്,കഷ്ണന്‍ പിലാക്കാവ്, എം.നാരായണന്‍, ബബു പുളിക്കല്‍, ഷീജ മോബി, അജി കുമാരമല, ഹമീദ് പിലാക്കാവ്, തങ്കച്ചന്‍ കുഴിനിലം, സലാം കുഴിനിലം സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles