വെറ്ററിനറി ഡോക്ടര്‍ നിയമനം

കല്‍പറ്റ: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രാത്രികാല മൃഗചികിത്സാ സേവന പദ്ധതിയില്‍ താല്കാലാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: വെറ്ററിനറി ബിരുദവും കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. 43155 രൂപ ഏകീകൃത വേതനം ലഭിക്കും. കൂടിക്കാഴ്ച്ച ആഗസ്റ്റ് 30ന് രാവിലെ 11ന് കല്‍പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936202292.

0Shares

Leave a Reply

Your email address will not be published.

Social profiles