ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന കടുവയെ ഉടന്‍ പിടികൂടണം

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി ജനവാസ മേഖലകളില്‍ ചുറ്റിക്കറങ്ങുന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് എത്രയുംവേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പാളക്കൊല്ലി, മുള്ളന്‍കൊല്ലി, വടാനക്കവല, മജ്ജണ്ട പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ട്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലകളില്‍ കടുവാശല്യം രൂക്ഷമായതോടെ ജോലികള്‍ക്കായി പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുകയാണ്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ വനംവകുപ്പ് കാണിക്കുന്ന ഉദാസീനതക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.ഡി സജി, കെ.ജെ മാണി, ശിവരാമന്‍ പാറക്കുഴി, ജോയി വാഴയില്‍, പി.കെ. വിജയന്‍, വി.എസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles