‘ആദരം അബൂക്ക’ മെഗാഷോ: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കല്‍പറ്റ: അഭിനയ ജീവിതത്തില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കിയ അബൂ സലീമിനെ ജന്മനാട് ആദരിക്കുന്നു. നവംബര്‍ ആദ്യവാരം കല്‍പറ്റയില്‍ നടക്കുന്ന മെഗാ ഇവന്റ് ‘ആദരം അബൂക്ക’ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ എ. ഗീത, കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബിന് കൈമാറി പ്രകാശനം നടത്തി. മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ചാണ് താരത്തെ ആദരിക്കുക. പരിപാടിയോടനുബന്ധിച്ച് സിനിമ താരങ്ങളും മറ്റു കലാകാരന്മാരും അണിനിരക്കുന്ന സ്റ്റേജ് ഷോയും അരങ്ങേറും. സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സിലാണ് പരിപാടിയുടെ സംഘാടകര്‍. ചടങ്ങില്‍ കൗണ്‍സിലര്‍ സെക്രട്ടറി പി കബീര്‍, നിയാസ് തൈവളപ്പില്‍, പോക്കു മുണ്ടോളി, സി.കെ നൗഷാദ്, മുസ്തഫ നമ്പോത്ത്, സാലി റാട്ടക്കൊല്ലി, അയ്യൂബ് പാലക്കുന്ന്, കെ.പി ഷാജഹാന്‍, അസീസ് അമ്പിലേരി, ജസല്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles