ജില്ലാ ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ജി.വി.എച്ച്.എസ്.എസ് മുണ്ടേരി ചാമ്പ്യന്‍മാര്‍

ജില്ലാ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ജി.വി.എച്ച്.എസ്.എസ് മുണ്ടേരി

പനമരം: പനമരം ക്രസന്റ് പബ്ലിക് സ്‌കൂളില്‍ നടന്ന ജില്ല നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സ്‌കൂള്‍ മാനേജര്‍ എം. കെ നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനേഴ് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് മുണ്ടേരി ചാമ്പ്യന്‍മാരായി. ക്രസന്റ് പനമരം റണ്ണേര്‍സ് അപ്പ് ആയി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് മുണ്ടേരി ചാമ്പ്യന്‍മാരായി. സെന്റ് ജോസഫ് എച്ച്.എസ് സുല്‍ത്താന്‍ ബത്തേരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, നെറ്റ്‌ബോള്‍ അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കമ്പ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ദീപക്, നവീന്‍, ഹാഷിം നേതൃത്വം നല്‍കി. സാജിദ് എന്‍.സി, അസീസ് കെ, ഷബീര്‍ മാസ്റ്റര്‍, നവാസ് ടി സംസാരിച്ചു, അസ്സോസിയേഷന്‍ സെക്രട്ടറി ശോഭ ടീച്ചര്‍ സ്വാഗതവും ട്രഷര്‍ ദിപ്തി ടീച്ചര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles