സ്പന്ദനോൽസവം 2024′ ബ്രോഷർ പ്രകാശനം

മാനന്തവാടി: സാമൂഹ്യ സേവന - ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ സ്‌പന്ദനം മാനന്തവാടിയുടെ ധനശേഖരണാർത്ഥം മെയ് 24ന് സെന്റ് പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖനടൻ സന്തോഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന 'സ്പന്ദനോൽസവം 2024' ൻ്റ ബ്രോഷർ പ്രകാശനം നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി...

വയനാട്ടില്‍ രാഹുലിനെതിരായ പോരാട്ടത്തില്‍ ആത്മവിശ്വാസത്തോടെ ആനി രാജ

സിരകളില്‍ പോരാട്ടവീര്യം. ചിന്തകളില്‍ രാജ്യത്തെ ഇരുള്‍ മൂടുന്നതിലെ വേദന. ഹൃദയത്തില്‍ പട്ടിണിപ്പാവങ്ങളോടുള്ള ആര്‍ദ്രത. അസാമാന്യ സംഘാടക പാടവം. വിഷയങ്ങള്‍ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും വൈഭവം. ദീര്‍ഘവും അതിവിശാലവുമായ വീക്ഷണം. ഇതെല്ലാം ദേശീയ രാഷ്ട്രീയത്തിലെ മറ്റു വനിതാ നേതാക്കളില്‍നിന്നു വ്യത്യസ്തയാക്കുകയാണ് ആനി രാജയെന്ന കമ്മ്യൂണിസ്റ്റിനെ.സഹനസമരചരിത്രം...

ബോധവത്ക്കരണ ക്ലാസ് നടത്തി

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി "റ്റാബുല രാസ" ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്‌റ മുനീർ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ കളികളിലൂടെ ക്ലാസുകൾ നൽകി. ബാലസഭ അംഗം അനീന ഷിജു അധ്യക്ഷയായ പരിപാടിയിൽ...

കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതണം: അപ്പു ജോസഫ്

മാനന്തവാടി: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണുവാൻ കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതി നയങ്ങളിൽ മാറ്റം വരുത്തുവാൻ ഭരണകൂടം തയാറാകണമെന്നു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപ്പു ജോസഫ് ആവശ്യപ്പെട്ടു. നിയമഭേദഗതി വരുത്താതെ മന്ത്രിതല ഉപസമിതിയുടെ സന്ദർശനം കൊണ്ട്...

സിനിമയുടെ പൊതുവഴിയില്‍നിന്നു മാറി നടന്ന സംവിധായകന്‍

കല്‍പറ്റ: ദുഃഖപര്യവസായിയായ സിനിമാജീവിതമായിരുന്നു വയനാട്ടില്‍നിന്നുള്ള ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരാളായ പ്രകാശ് കോളേരിയുടേത്. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തില്‍ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചെങ്കിലും ആഗ്രഹിച്ച വിധത്തില്‍ മുന്നേറാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സിനിമയുടെ പൊതുവഴിയില്‍നിന്നു മാറി നടന്ന...

വയനാട്ടില്‍ നടക്കുന്നത് വിഭവങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധം

എന്‍.ബാദുഷ(പ്രസിഡന്റ്, വയനാട് പ്രകൃതി സംരക്ഷണ സമിതി). വയനാട്ടില്‍ നടക്കുന്നത് വിഭവങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടവരും വിഭവങ്ങള്‍ കൈവശമുള്ളവരും തമ്മിലുള്ള യുദ്ധമാണ്. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളും അവയ്ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടികളും എംഎല്‍എമാര്‍ അടക്കം ജനപ്രതിനിധികളുമാണ് ഇതിന് ഉത്തരവാദികള്‍.1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സൗജന്യ ഭൂമിയും...

ഉപമകളില്‍ ഒതുങ്ങാത്ത ജീര്‍ണത

കെ.വി. പ്രകാശ് (സിപിഐ(എം.എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ സെക്രട്ടറി) ലോക ജനസംഖ്യ 2023 ജൂണ്‍ മാസത്തോട് കൂടി 800 കോടി കടന്നിരിക്കുന്നു. നൂറ് കോടിയോളം വരുന്ന ജനങ്ങള്‍; എന്ന് പറഞ്ഞാല്‍ ലോക ജനസംഖ്യയുടെ 1/8 ഭാഗം സഹകാരികളായി പ്രവര്‍ത്തിച്ചു വരുന്നു എന്നതാണ്...

അരിഷ്ടതകള്‍ മാറാതെ വയനാട്

കല്‍പറ്റ: ജില്ലാ പിറവിയുടെ 43-ാം വാര്‍ഷികത്തിലും അരിഷ്ടതകള്‍ നീങ്ങാതെ വയനാട്. കൃഷി, ആരോഗ്യം, ഗതാഗതം, പട്ടികവര്‍ഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ എടുത്തുപറയത്തക്ക പുരോഗതി ഇനിയും ജില്ലയ്ക്കു കൈവരിക്കാനായില്ല. 1980 നവംബര്‍ ഒന്നിനു ജില്ല നിലവില്‍ വന്നപ്പോള്‍ വാനോളമാണ് ജനങ്ങളുടെ...

സമരപ്പന്തലില്‍ തുടര്‍ച്ചയായി ഒമ്പത് കര്‍ഷക ദിനങ്ങള്‍

ഇനിയും അവസാനിക്കാതെ നീതിക്കായുള്ള പോരാട്ടം കര്‍ഷകദിനാഘോഷത്തിന്റെ മേളങ്ങള്‍ക്കിടെ വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തലില്‍ വ്യഥയുണ്ട് ഒരു മനുഷ്യന്‍. വില നല്‍കി വാങ്ങിയ ഭൂമിയും അതില്‍ കൊച്ചുഭവനവും ഉണ്ടായിരുന്നിട്ടും അഗതികളേക്കാള്‍ കഷ്ടതയില്‍ ജീവിതയാത്ര അവസാനിപ്പിക്കേണ്ടിവന്ന കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മരുമകന്‍ തൊട്ടില്‍പ്പാലം...

കര്‍ഷകരുടെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യത: ദേവീന്ദര്‍ ശര്‍മ

കാര്‍ഷിക ചിന്തകന്‍ ദേവീന്ദര്‍ ശര്‍മ സുല്‍ത്താന്‍ബത്തേരിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരുമായി സംവദിക്കുന്നു. സുല്‍ത്താന്‍ബത്തേരി: കര്‍ഷകരുടെ സംരക്ഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്ന് പ്രമുഖ കാര്‍ഷിക ചിന്തകനും കാര്‍ഷിക നയ രൂപീകരണ വിദഗ്ദനും എഴുത്തുകാരനുമായ ദേവീന്ദര്‍ ശര്‍മ. വയനാട് പ്രകൃതി സംരക്ഷണ സമിതിയും...
Social profiles