സിന്‍ഡിക്കേറ്റ് ബാങ്കില്‍ കര്‍ഷകന്റെ ആത്മഹത്യാശ്രമം

ജോബിയുടെ ആത്മഹത്യാശ്രമം പൊലീസും രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് തടയുന്നു മാനന്തവാടി: സിന്‍ഡിക്കേറ്റ് ബാങ്കില്‍ കര്‍ഷകന്റെ ആത്മഹത്യാശ്രമം. പയ്യമ്പള്ളി കരിമ്പനാക്കുഴിയില്‍ ജോബിയാണ് ബാങ്കിനുള്ളില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഭാര്യയുടെ പേരില്‍ എസ്.ബി അകൗണ്ടില്‍ നിക്ഷേപിച്ച തുക പയ്യംമ്പള്ളിയിലെ കനറാ ബാങ്കിലെ ഭാര്യയുടെ വായ്പയിലേക്ക് കിഴിച്ചതാണ് പ്രതിഷേധത്തിനും...

ആളില്ലാത്ത വീടുകളില്‍ മോഷണം: നാലു അസം സ്വദേശികള്‍ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിയ കേസില്‍ നാലു അസം സ്വദേശികള്‍ പോലീസ് പിടിയിലായി. ദൂലാല്‍ അലി (23), ഇനാമുല്‍ഹഖ് (25), നൂര്‍ജമാല്‍ അലി (23), മൊഹിജുല്‍ ഇസ്‌ലാം (22) എന്നിവരെയാണ് ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു...

സിസ്റ്റര്‍ ഡോ.മേഴ്‌സി ജോസ്
നിര്യാതയായി

സുല്‍ത്താന്‍ബത്തേരി:മാനന്തവാടി നിര്‍മല പ്രൊവിന്‍സിലെ സിസ്റ്റര്‍ ഡോ.മേഴ്‌സി ജോസ് (75)നിര്യാതയായി. കോഴിക്കോട് കണ്ണോത്ത് കുന്നപ്പള്ളില്‍ പരേതരായ വര്‍ക്കി-ത്രേസ്യ ദമ്പതികളുടെ മകളാണ്.11 വര്‍ഷം ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റലിലും 21 വര്‍ഷം മണിമൂളി എസ്.എച്ച് ഹോസ്പിറ്റലിലും ഗൈനക്കോളജിസ്റ്റായിരുന്നു.

വെള്ളമുണ്ട എയുപി സ്‌കൂളിലെ താത്കാലിക അധ്യാപക നിയമനം:
പ്രചാരണം അടിസ്ഥാനരഹിതമെന്നു സിപിഎം ജില്ലാ സെക്രട്ടറിയറ്റ്

കല്‍പ്പറ്റ: വെള്ളമുണ്ട എയുപി സ്‌കൂളിലെ താത്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്നു ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ജില്ലാ സെക്രട്ടറിയുടെ മകന്‍ വെള്ളമുണ്ട എയുപി സ്‌കൂളില്‍ താത്കാലിക ഒഴിവുണ്ടായപ്പോള്‍ അപേക്ഷിക്കുകയും അധ്യയന വര്‍ഷത്തില്‍ അധ്യപകനായി നിയമനം...

കാലവര്‍ഷം:
ക്വാറികള്‍ക്കും മണ്ണെടുപ്പിനും നിരോധനം

കല്‍പ്പറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ ഓഗസ്റ്റ് 31 വരെ വയനാട്ടില്‍ ക്വാറികള്‍ക്കും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും...

കബനി നദി പുനരുജ്ജീവന പദ്ധതി ലോഗോ പ്രകാശനം ചെയ്തു

കബനി പുനരുജ്ജീവനം പദ്ധതി ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്യുന്നു. കല്‍പറ്റ: കബനിക്കായ് വയനാട് എന്ന പേരടങ്ങിയ കബനി നദി പുനരുജ്ജീവന പദ്ധതി ലോഗോ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ...

യോഗം മാറ്റിവെച്ചു

കല്‍പ്പറ്റ: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എട്ടിനു രാവിലെ 11 ന് വള്ളിയൂര്‍ക്കാവില്‍ നടത്താന്‍ നിശ്ചയിച്ച ക്ഷേത്രം ഭരണാധികാരികളുടെ യോഗം മാറ്റിവെച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അധ്യാപക നിയമനം

കല്‍പ്പറ്റ: തരുവണ ഗവ.ഹയര്‍സെന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഗണിതം, എച്ച്എസ്ടി ഉറുദു തസ്തികകളില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ നിയമനത്തിനു കൂടിക്കാഴ്ച എട്ടിനു രാവിലെ 11നു നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 232080.

നല്ലൂര്‍നാട് അംബേദ്കര്‍ ഹോസ്റ്റല്‍ കെട്ടിടം നവീകരണത്തിന് 1.18 കോടി

കല്‍പറ്റ: നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടം നവീകരണത്തിനു 1,18,50,000 രൂപയുടെ പ്രവൃത്തികള്‍ക്കു ഭരണാനുമതി ലഭിച്ചു. ഹോസ്റ്റല്‍, അടുക്കള, മെസ്സ് ഹാള്‍ എന്നിവ അടങ്ങിയ കെട്ടിടമാണ് നവീകരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും അഞ്ചു മതുല്‍ 10 വരെ...

പദ്മപ്രഭ ഗ്രന്ഥാലയത്തില്‍ യോഗ പരിശീലനം തുടങ്ങി

കല്‍പറ്റ: കൈനാട്ടി പദ്മപ്രഭ പൊതുഗ്രന്ഥാലയത്തില്‍ യോഗ പരിശീലനം തുടങ്ങി. ഗ്രന്ഥാലയവും ജയ്‌സ് മൈ ലൈഫ് യോഗയും ചേര്‍ന്നാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ജെറീന കോയയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ ആറിന് ക്ലാസ് തുടങ്ങും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കു 7012260157, 9633760063 എന്നീ...
Social profiles