കാട്ടാനയുടെ ആക്രമണം: കര്‍ഷകത്തൊഴിലാളിയുടെ തോളെല്ലു പൊട്ടി

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിയുടെ തോളെല്ലു പൊട്ടി. പൊഴുതനസേട്ടുക്കുന്നിലെ ഷാജി മാത്യുവിനാണ്(50) തുമ്പിക്കൈയ്ക്കുള്ള അടിയേറ്റു ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തു എത്തിയ ആന തുരത്തുന്നതിനിടെയാണ് ആക്രമിച്ചത്. ആശുപത്രിയില്‍ പരിശോധനയിലാണ് തോളെല്ലു പൊട്ടിയെന്നു സ്ഥിരീകരിച്ചത്.സേട്ടുകുന്നിലും സമീപങ്ങളിലും കാട്ടാനശല്യം രൂക്ഷമാണെന്നു പ്രദേശവാസികള്‍ പറഞ്ഞു....

ബസിനൊപ്പം ബസ് വെയ്റ്റിംഗ് ഷെഡിനും തരുവണക്കാരുടെ കാത്തിരിപ്പ്

ബസ്‌വെയ്റ്റിംഗ് ഷെഡില്ലാത്തതിനാല്‍ മഴയില്‍ റോഡ് വക്കില്‍ നില്‍ക്കുന്ന യാത്രകാര്‍ തരുവണ: തരുവണ ടൗണിലെത്തുന്നവര്‍ക്ക് വെയിറ്റിംഗ് ഷെല്‍ട്ടറും മലമൂത്രവിസര്‍ജ്ജന സൗകര്യങ്ങളും ഇന്നും അന്യം. വിവിധ പ്രദേശങ്ങളില്‍ നിന്നും ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ എത്തുന്നവര്‍ക്ക് മതിയായ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകളോ, മലമൂത്രവിസര്‍ജനം സൗകര്യങ്ങളോ, അപര്യാപ്തമായിരിക്കുന്നത്....

നീലഗിരിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഗൂഡല്ലൂര്‍: കാറ്റും മഴയും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയില്‍ നാളെ (വെള്ളിയാഴ്ച) സ്‌കൂള്‍, കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് നീലഗിരി ജില്ലാ കലക്ടര്‍ എസ്.പി അമൃത് അറിയിച്ചു.

എന്‍.ഡി.ആര്‍.എഫ് സംഘമെത്തി

മാനന്തവാടി താലൂക്കിലെ ചാലിഗദ്ദ കോളനിയിലെത്തിയ എന്‍.ഡി.ആര്‍.എഫ് സംഘം വിവരങ്ങള്‍ ആരായുന്നു കല്‍പറ്റ: കനത്ത മഴയില്‍ വെള്ളം കയറിയ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ എന്‍.ഡി.ആര്‍.എഫ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മാനന്തവാടി താലൂക്കിലെ ചാലിഗദ്ദ, കോളേരി, കൂടല്‍ക്കടവ്, വള്ളീയൂര്‍ക്കാവ്, ആറാട്ടുത്തറ, പനമരം തുടങ്ങിയ...

സബ് ട്രഷറി ഓഫീസര്‍ക്കു യാത്രയയപ്പ് നല്‍കി

മാനന്തവാടി: മട്ടന്നൂര്‍ സബ് ട്രഷറിയിലേക്ക് സ്ഥലംമാറ്റമായ മാനന്തവാടി സബ് ട്രഷറി ഓഫീസര്‍ സി. മൊയ്തീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, സീനിയര്‍ ക്ലാര്‍ക്ക് കെ. ഷെമീര്‍, ട്രഷറി ഓഫീസ് ജീവനക്കാരായ പി.വി. ജോണി, സജി ജോണ്‍, പി.വി. അഭിലാഷ്,...

ദുരിതാശ്വാസ ക്യാമ്പുകളില്‍ 427 പേര്‍

കല്‍പറ്റ: കാലവര്‍ഷം ശക്തമായി തുടരുന്ന വയനാട്ടില്‍ 109 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. വൈത്തിരി താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി നൂറും സുല്‍ത്താന്‍ബത്തേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒമ്പതും കുടുംബങ്ങളാണുള്ളത്. 158 സ്ത്രീകളും 113 കുട്ടികളും അടക്കം 427 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.വൈത്തിരി താലൂക്കില്‍...

ക്യാച്ച് ദ റെയ്ന്‍ കാമ്പയിന്‍: കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി

കേന്ദ്ര സംഘം അമ്പലവയല്‍ ആര്‍.എ.ആര്‍.എസില്‍ പാരമ്പര്യ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. കല്‍പറ്റ:ക്യാച്ച് ദ റെയ്ന്‍-2022 കാമ്പയിന്റെ ഭാഗമായി കേന്ദ്രസംഘം വയനാട്ടിലെത്തി. സംസ്ഥാനങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജലശക്തി അഭിയാന്റെ ഭാഗമായിആവിഷ്‌കരിച്ചതാണ് കാമ്പയിന്‍.കേന്ദ്ര തൊഴില്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എസ്.റാവു,...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടി ഉള്‍പ്പെടെ) നാളെ (ജൂലൈ 15) ജില്ലാ കളക്ടര്‍ എ. ഗീത അവധി പ്രഖ്യാപിച്ചു.

അത്മായ സുവിശേഷ സംഘടന പഠനോപകരണങ്ങള്‍ നല്‍കി

പുത്തന്‍കുന്നില്‍ സ്‌നേഹകരുതല്‍ കൂട്ടായ്മയില്‍ മലബാര്‍ സോഷ്യല്‍ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിവിന്‍ തോമസ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. സുല്‍ത്താന്‍ബത്തേരി: അത്മായ സുവിശേഷ സംഘടന പുത്തന്‍കുന്ന് സിഎസ്‌ഐ പള്ളിയില്‍ സ്‌നേഹകരുതല്‍ എന്ന പേരില്‍ സംഘടിപ്പച്ച കൂട്ടായ്മയില്‍ നിര്‍ധന കുടുംബാംഗങ്ങളായ 100 വിദ്യാര്‍ഥികള്‍ക്കു...

ക്ലാസ് മുറികളില്‍ ശബ്ദ സംവിധാനം: പൂര്‍വ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക കൈമാറി

മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറികളില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിനു പൂര്‍വ വിദ്യാര്‍ഥി സംഘടന ഓര്‍മച്ചെപ്പ് സമാഹരിച്ച തുക പ്രധാനാധ്യാപകന്‍ വിനോദ്കുമാര്‍ ഏറ്റുവാങ്ങുന്നു. മേപ്പാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് ക്ലാസ് മുറികളില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിനു പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഓര്‍മച്ചെപ്പ് സമാഹരിച്ച...
Social profiles