നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി: രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്കു കത്തയച്ചു

കല്‍പറ്റ: വയനാടിന്റെ ചിരകാലാഭിലാഷമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി വീണ്ടും സജീവ ചര്‍ച്ചയായി. പദ്ധതിയിലെ അനിശ്ചിത്വത്തിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതയാണെന്ന കേന്ദ്ര മന്ത്രിയുടെ നിലപാടും ഇതിനു പിന്നാലെ രാഹുല്‍ഗാന്ധി എംപി മുഖ്യമന്ത്രിക്കു കത്തയച്ചതുമാണ് ഇതിനു ആധാരം.ജില്ലയുടെ വികസനത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു...

പൈലി, അബ്ദുള്ള അനുസ്മരണം

മാനന്തവാടി: സിപിഎം എടവക ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.യു. പൈലി(കുഞ്ഞച്ചന്‍), കെ.എം. അബ്ദുള്ള അനുസ്മരണം നടത്തി. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ.വി. വിജോള്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ജസ്റ്റിന്‍...

തടവുകാരന്റെ മരണത്തില്‍ ദുരൂഹതയെന്ന്

മാനന്തവാടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനെ തുങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളും. തലപ്പുഴ ഗോദാവരി കോളനിയിലെ ബിജുവിന്റെ(37) മരണത്തിലാണ് ബന്ധുക്കളായ ടി. അജയന്‍, അഖില്‍, അനില്‍, ഇ.ഡി. ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം...

മതേതര സംരക്ഷണ സദസ്

കല്‍പ്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്‍മദിനാചാരണത്തിന്റെ ഭാഗമായി എല്‍ജെഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതേതര സംരക്ഷണ സദസ് നടത്തി. വീരേന്ദ്രകുമാര്‍ വര്‍ഗീയതയ്‌ക്കെതിരേ നടത്തിയ പോരാട്ടങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്നു സദസ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. എന്‍.ഒ. ദേവസി അധ്യക്ഷത...

സിബിഎസ്‌സി: നൂറു മേനിയുമായി കേണിച്ചിറ ഇന്‍ഫന്റ് ജീസസ്

സിബിഎസ്‌സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ കേണിച്ചിറ ഇന്‍ഫന്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം. കേണിച്ചിറ: സിബിഎസ്‌സി പത്താംക്ലാസ് പരീക്ഷയില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ തുടര്‍ച്ചയായ 17-ാം തവണയും നൂറുമേനി വിജയം. പരീക്ഷ എഴുതിയ 49 വിദ്യാര്‍ഥികളും വിജയിച്ചു. എട്ടു വിദ്യാര്‍ഥികള്‍ക്കു...

വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ ക്യാമ്പ്

കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലയുടെ 55-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെതലയം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ എന്‍എസ്എസ് യൂണിറ്റ് ശനിയാഴ്ച വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും....

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി: ഗവ.കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2022-23 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci എന്ന വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. ഫോണ്‍: 04936 248380.

ഗസ്റ്റ് അധ്യാപക നിയമനം

കല്‍പ്പറ്റ: മാനന്തവാടി ഗവ.പോളിടെക്‌നിക് കോളജില്‍ നിലവിലെ ഒഴിവുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ് ബിടെക് ബിരുദവും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനയറിംഗില്‍...

കലാസ്വാദന പഠനത്തിന് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന ഏജന്‍സിയായ അസാപ് കേരളയും അമ്യൂസിയം ആര്‍ട് സയന്‍സും സംയുക്തമായി നടത്തുന്ന ആര്‍ട് അപ്രീസിയേഷന്‍ കോഴ്‌സിന് 14 വയസിനു മുകളില്‍ പ്രായമുള്ളവരില്‍നിന്നു അപേക്ഷ ക്ഷണിച്ചു. ചരിത്രാതീത ചിത്രങ്ങള്‍ മുതല്‍ മോഡേണ്‍ ആര്‍ട്ട് വരെയുള്ള ദൃശ്യകലകളെ...

രാമായണ മാസാചണം

വൈത്തിരി താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്‍ സംഘടിപ്പിച്ച രാമായണമാസാചരണത്തില്‍നിന്ന്. വൈത്തിരി: താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്‍ രാമായണമാസം ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വനിതായൂണിയന്‍ പ്രസിഡന്റ് എം.ജി. കമലമ്മ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വി. വിപിന്‍കുമാര്‍, കെ. ജയകുമാര്‍,...
Social profiles