മുട്ടില്‍ മരം കൊള്ള: അറസ്റ്റിലായ മുന്‍ വില്ലേജ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കു ജാമ്യം

കല്‍പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന മരംകൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ വില്ലേജ് മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഒ. സിന്ധുവിനെ(49) അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി.വി.ബെന്നി മുമ്പാകെ...

റേഡിയോ പ്രക്ഷേപണവുമായി കോട്ടനാട് ഗവ.യുപി സ്‌കൂള്‍

മേപ്പാടി: കോട്ടനാട് ഗവ.യുപി സ്‌കൂളില്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രാധാ രാമസ്വാമി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ.ഗീത, എഇഒ വി മോഹനന്‍, ബിപിഒ...

യൂത്ത് കോണ്‍ഗ്രസ് പാതിരിപ്പാലത്തു ദേശീയപാത ഉപരോധിച്ചു

പാതിരിപ്പാലത്തു യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധം ഡിസിസി സെക്രട്ടറി കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്യുന്നു. മീനങ്ങാടി: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതിരിപ്പാലത്തു അര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. പാലത്തിന്റെ ബലക്ഷയം പരിശോധിക്കുക, അശാസ്ത്രീയ നിര്‍മാണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കും കരാരുകാര്‍ക്കുമെതിരേ...

നിത്യോപയോഗസാധനങ്ങള്‍ക്കു ജിഎസ്ടി: എസ്ടിയു ധര്‍ണ നടത്തി

കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ എസ്ടിയു ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: നിത്യോപയോഗസാധനങ്ങള്‍ക്കു ജിഎസ്ടി ബാധകമാക്കിയതില്‍ പ്രതിഷേധിച്ച് എസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്...

വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കലക്ടറേറ്റ് പടിക്കല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും...

പെരിഞ്ചേരിമല വന സംരക്ഷണസമതി വാര്‍ഷിക പൊതുയോഗം

പെരിഞ്ചേരിമല വന സംരക്ഷണസമതി വാര്‍ഷിക പൊതുയോഗത്തില്‍ മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍ കുട വിതരണം നിര്‍വഹിക്കുന്നു. മാനന്തവാടി: മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പെരിഞ്ചേരിമല വന സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം നടത്തി. മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍...

വനം വകുപ്പ് നിലപാട് തിരുത്തണം-പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി നഗരസഭ മുന്‍ അധ്യക്ഷന്‍ സി.കെ. സഹദേവനു സഞ്ചരിച്ച സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ സംഭവത്തില്‍ വനം വകുപ്പ് മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ട് തിരുത്തണമെന്നു പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.സ്‌കൂട്ടറില്‍...

പരിസ്ഥിതി കരുതല്‍ മേഖലയില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണം-നന്‍മ

സുല്‍ത്താന്‍ബത്തേരി: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖലയില്‍നിന്നു ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്നു മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടന 'നന്‍മ' ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളിലും കലാവതരണത്തിനു കലാഗ്രാമങ്ങള്‍ തുടങ്ങുക, ക്ഷേമനിധി പെന്‍ഷന്‍ 5,000 രൂപയാക്കുക എന്നീ ആവശ്യങ്ങളും...

മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാറ്ററിംഗ് യൂനിറ്റുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന്

കാറ്ററിംഗ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കല്‍പറ്റയില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാറ്ററിംഗ് യൂനിറ്റുകള്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നു ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അസംസ്‌കൃത...

കുട്ടികളിലെ കാഴ്ച വൈകല്യം: നൂതന ചികിത്സാ രീതിയുമായി ഡിഇഐസി

കല്‍പറ്റ: കുട്ടികളിലെ കാഴ്ച വൈകല്യം നേരത്തേ കണ്ടെത്തി ഫലപ്രദമായി പരിഹരിക്കാനുള്ള നൂതന ചികിത്സാ രീതിയുമായി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം. കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ സെറിബ്രല്‍ (കോര്‍ട്ടിക്കല്‍) വിഷന്‍ ഇമ്പയര്‍മെന്റ് ഉള്ള കുട്ടികള്‍ക്കായി...
Social profiles