വയനാട് ഖാസിയായി സാദിഖലി ശിഹാബ് തങ്ങള്‍ 11ന് ചുമതലയേല്‍ക്കും

കല്‍പറ്റ: വയനാടിന്റെ മൂന്നാമത് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 11ന് ചുമതലയേല്‍ക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെത്തടര്‍ന്നുവന്ന ഒഴിവില്‍ സാദിഖലി തങ്ങളെ ഖാസിയായി നിയമിക്കാന്‍ ജില്ലയിലെ ഉലമാ ഉമറാ കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നു. ജില്ലയിലെ 300 ഓളം മഹല്ലുകളുടെ...

സ്‌നേഹസ്പര്‍ശം കാമ്പയിന്‍ തുടങ്ങി

സ്‌നേഹ സ്പര്‍ശം കാമ്പയില്‍ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കുന്നു. കല്‍പറ്റ: ദേശീയ കുഷ്ഠരോഗ നിര്‍മാജനത്തിന്റെ ഭാഗമായി 'സ്‌നേഹസ്പര്‍ശം' പ്രത്യേക ത്വക്ക് രോഗ പരിശോധന കാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. സംസ്ഥാനത്ത്...

ആര്‍ട്ടിസാന്‍ കാര്‍ഡിനു സ്‌കില്‍ ടെസ്റ്റ് 23ന്

കല്‍പറ്റ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം വഴി കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനാവശ്യമായ ആര്‍ട്ടിസാന്‍ കാര്‍ഡ് നല്‍കുന്നതിന് 23ന് മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സ്‌കില്‍ ടെസ്റ്റ് നടത്തും....

എല്ലാ വീടുകളിലും ദേശീയ പതാക;
ഹര്‍ഘര്‍ തിരംഗിന് വയനാട് ഒരുങ്ങുന്നു

കേണിച്ചിറയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ദേശീയ പതാക നിര്‍മാണത്തില്‍. കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുത്തുന്നതിനുളള ഹര്‍ ഘര്‍ തിരംഗിന് ജില്ല ഒരുങ്ങുന്നു. ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ പതാക...

ഗതാഗത മന്ത്രിയുടെ അദാലത്ത് 11ന്: അപേക്ഷകള്‍ ശനിയാഴ്ച വരെ സ്വീകരിക്കും

കല്‍പറ്റ: വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേയും സബ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലേയും വാഹന സംബന്ധമായ അപേക്ഷകളും പരാതികളും തീര്‍പ്പാക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ 11ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ അദാലത്ത് (വാഹനീയം) നടത്തും. മോട്ടോര്‍ വാഹന വകുപ്പുമായി...

കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച

കല്‍പറ്റ: ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും ശനിയാഴ്ച കല്‍പ്പറ്റ പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം. കുര്യാക്കോസ്, സെക്രട്ടറി എം.പി. സണ്ണി, ട്രഷറര്‍ അനില്‍കുമാര്‍, ഓസ്റ്റിന്‍ കടമല, പി.എ. മൊയ്തു...

‘എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്കു നിയമനാധികാരമില്ല’

കല്‍പറ്റ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്കു നിയമനാധികാരമില്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തൊഴില്‍ ലഭിച്ചില്ലെന്നു ആരോപിച്ച് ഭര്‍ത്താവ് മരിച്ച പട്ടികജാതിക്കാരി നല്‍കിയ പരാതി തീര്‍പ്പാക്കിയാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം. ഉദ്യോഗാര്‍ഥികളെ ജോലിക്ക് തെരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പുകളാണെന്നു കമ്മീഷന്‍ വ്യക്തമാക്കി.ഉദ്യോഗാര്‍ഥിയുടെ പരാതി...

കോണ്‍ഗ്രസ് ധര്‍ണ മാറ്റിവച്ചു

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഐഐസിസി ആഹ്വാനം ചെയ്തതനുസരിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നാളെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ നടത്താന്‍ നിശ്ചയിച്ച ധര്‍ണ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തു മാറ്റിവച്ചതായി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അറിയിച്ചു.

പേര്യ ചുരത്തില്‍ ഗതാഗതം വിലക്കി

കല്‍പറ്റ: പേര്യ ചുരം വഴിയുള്ള ഗതാഗതം കണ്ണൂര്‍ ജില്ലാ ഭരണകൂടം താത്കാലികമായി നിരോധിച്ചതായി വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി റോഡ് തകര്‍ന്നു പേര്യ ചുരത്തില്‍ തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. വീണ്ടും മഴ...

കോണ്‍ഗ്രസ് ധര്‍ണ മാറ്റിവെച്ചു

കല്‍പറ്റ: വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്‌നിപഥ്, അവശ്യസാധനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ജി.എസ്.ടി. തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നാളെ (ഓഗസ്റ്റ് 5)ന് എ.ഐ.സി.സി. ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുമ്പില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ,...
Social profiles