ഭക്ഷണ ശാലകള്‍ക്ക് ഇനി ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ്

കല്‍പറ്റ: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ഭക്ഷണശാലകള്‍ക്ക് ഇനി ഹൈജീന്‍ സര്‍ട്ടിഫിക്കറ്റും. ഭക്ഷ്യസുരക്ഷാ വകുപ്പും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയും (എഫ് എസ് എ ഐ) നടപ്പിലാക്കുന്ന ഹൈജീന്‍ സ്റ്റാര്‍ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റ് ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 ഹോട്ടലുകള്‍ക്ക് ലഭിച്ചു. ബാക്കിയുള്ളവ...

അയ്യംകൊല്ലി ടൗണില്‍ ആനകള്‍ പരിഭ്രാന്തി പരത്തി

ഗൂഡല്ലൂര്‍: അയ്യംകൊല്ലി ടൗണില്‍ ആനകള്‍ പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയാണ് സംഭവം. കൊളപ്പള്ളി വഴി ഗൂഡല്ലൂരിനു പോകുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിനിടെയാണ് രണ്ട് ആനകള്‍ അയ്യംകൊല്ലി സ്‌കൂള്‍ വളപ്പിലൂടെ ടൗണില്‍ എത്തിയത്. ഈ സമയം റോഡില്‍ ആളുകള്‍ തീരേ...

ബാണാസുരസാഗര്‍ അണക്കെട്ട് ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

വയനാട് ജില്ലാ കലക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നു. കല്‍പറ്റ: വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ജില്ലാ കലക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. റിസര്‍വോയറില്‍ ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് അധികൃതര്‍ക്ക് കലക്ടര്‍...

പെന്‍ഷന്‍ കുടിശിക 30 ദിവസത്തിനകം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ:കര്‍ഷകനു 30 മാസത്തെ പെന്‍ഷന്‍ കുടിശിക ഒരു മാസത്തിനകം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കല്‍പറ്റ കുട്ടിക്കുന്ന് മാട്ടില്‍ അലവിയുടെ പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് കൃഷി ഡയറക്ടര്‍ക്കു ഉത്തരവ് നല്‍കിയത്. 2019 മെയില്‍ പെന്‍ഷന് അപേക്ഷിച്ചഅലവിക്കു 2021 ഒക്ടോബറിലാണ്...

സൗജന്യ റേഷന്‍ അനുവദിക്കണം: എസ്.ഡി.പി.ഐ

കല്‍പറ്റ:മഴക്കെടുതി അനുഭവിക്കുന്ന മുഴുവന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍ അനുവദിക്കണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചു. പ്രസിഡന്റെ അഡ്വ.കെ.എ.അയ്യൂബ് അധ്യക്ഷത വഹിച്ചു. സല്‍മ അഷ്‌റഫ്, എന്‍.ഹംസ, കെ.പി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു....

പുഴകള്‍ കരകവിയുന്നു; വെണ്ണിയോട്ടെ പാടങ്ങള്‍ വെള്ളത്തില്‍

വെണ്ണിയോട് വലിയകുന്നിന് താഴെ നെല്‍വയലുകളില്‍ വെള്ളംകയറിയപ്പോള്‍ വെണ്ണിയോട്; കനത്ത മഴയില്‍ വെണ്ണിയോട് താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങി. നെല്‍പ്പാടങ്ങളും വാഴകൃഷികളും വെളളത്തിനടിയിലായി. മെച്ചനയിലെ നെല്‍പാടങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിലായി. ടൗണിനോട് ചേര്‍ന്ന ഇരുപുഴകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. വെണ്ണിയോട് വലിയകുന്നിന് താഴെ...

ബാണാസുരസാഗര്‍ അണക്കെട്ട് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

ജില്ലാ കളക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു കല്‍പറ്റ: ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന്...

‘അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ ഇ ടെന്‍ഡറില്‍നിന്നു ഒഴിവാക്കും’

ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കല്‍പറ്റയില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ ഇ ടെന്‍ഡറില്‍നിന്നു ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം...

കൃഷികള്‍ വെട്ടിനശിപ്പിച്ചതായി പരാതി

പുല്‍പള്ളി കാപ്പിക്കുന്ന് വിലങ്ങില്‍ അജികുമാറിന്റെ കൃഷികള്‍ വെട്ടിനശിപ്പിച്ച നിലയില്‍. പുല്‍പള്ളി: കൃഷികള്‍ വെട്ടിനശിപ്പിച്ചതായി പരാതി. കാപ്പിക്കുന്ന് വിലങ്ങില്‍ അജികുമാറിന്റെ കൃഷിയിടത്തിലെ വാഴ, കമുക്, ഇഞ്ചി കൃഷികളാണ് നശിപ്പിച്ചത്. ആയിരക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേണിച്ചിറ പോലീസില്‍ പരാതി നല്‍കി.

മാനന്തവാടിയില്‍ ഓണം ഖാദിമേള നാളെ തുടങ്ങും

മാനന്തവാടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷല്‍ ഖാദി മേള നാളെ രാവിലെ 11നു ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍...
Social profiles