വൈദ്യുതി ബില്‍: ജീവനക്കാര്‍ നാളെ പണിമുടക്കും

കല്‍പറ്റ: വൈദ്യുതി മേഖലയിലെ ജീവനക്കാര്‍, ഓഫീസര്‍മാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ രാജ്യവ്യാപകമായി നാളെ പണിമുടക്കും. വൈദ്യുതി മേഖല സ്വകാര്യ കുത്തകള്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള വൈദ്യുതി നിയമ ഭേദഗതി ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരേയാണ് സമരം. കല്‍പറ്റ, ബത്തേരി, പനമരം, മാനന്തവാടി എന്നിവിടങ്ങളില്‍ ധര്‍ണ...

ബിരിയാണി ചലഞ്ച് : പ്രാദേശിക കൂട്ടായ്കള്‍ രൂപീകരിക്കും

കല്‍പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബിരിയാണി ചലഞ്ചിലൂടെ ഫണ്ട് കണ്ടെത്താനായി പ്രാദേശിക കൂട്ടായ്മകള്‍ ശക്തിപ്പെടുത്താന്‍ കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി തീരുമാനിച്ചു. രണ്ടാമത് ബിരിയാണി ചലഞ്ച് ഓഗസ്റ്റ് 15, 16 തീയതികളിലാണ് നടത്തുന്നത്. പതിനായിരം ബിരിയാണിയാണ് വിതരണം ചെയ്യുന്നത്. 100 രൂപയാണ് ഒരു ബിരിയാണിക്കു...

കല്‍പറ്റയില്‍ നഗര ശുചീകരണം നടത്തി

കല്‍പറ്റ: നഗരസഭയുടെ ക്ലീന്‍ കല്‍പറ്റ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തില്‍ ശുചീകരണം നടത്തി. എച്ച്.ഐ.എം. യുപി സ്‌കൂള്‍ പരിസരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭ ശുചിത്വ അംബാസഡര്‍ അബു സലീം, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത,...

പുഴയില്‍ അകപ്പെട്ട സഞ്ചാരിയെയും റിസോര്‍ട്ട് ജീവനക്കാരനെയും രക്ഷപെടുത്തി

താമരക്കാട് വെള്ളച്ചാട്ടത്തിനു സമീപം പുഴയില്‍ അപകടത്തില്‍പ്പെട്ട സഞ്ചാരിയെയും റിസോര്‍ട്ട് ജീവനക്കാരനെയും രക്ഷപ്പെടുത്തിയ പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങള്‍. കല്‍പറ്റ: പുഴയില്‍ അകപ്പെട്ട സഞ്ചാരിയെയും റിസോര്‍ട്ട് ജീവനക്കാരനെയും പള്‍സ് എമര്‍ജന്‍സി ടീം രക്ഷപെടുത്തി. മേപ്പാടി തൊള്ളായിരംകണ്ടി താമരക്കുളത്ത് റിസോര്‍ട്ടില്‍ താമസത്തിനെത്തിയ ബംഗളൂരു സ്വദേശി...

ഡീസല്‍ ക്ഷാമം: കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ അധികവും മുടങ്ങി

കല്‍പറ്റ: ഡീസല്‍ ക്ഷാമം മൂലം ജില്ലയിലെ കെഎസ്ആര്‍ടിസി ബസുകളില്‍ അധികവും സര്‍വീസ് മുടക്കി. മാനന്തവാടി ഡിപ്പോയിലെ 60 ബസുകളില്‍ നാലു ഓര്‍ഡിനറി സര്‍വീസുകള്‍ അടക്കം 20 എണ്ണം മാത്രമാണ് ഓടിയത്. ബത്തേരി ഡിപ്പോയിലെ 60 ബസുകളില്‍ 40 എണ്ണം നിര്‍ത്തിയിട്ടു. കല്‍പ്പറ്റ...

കെ.എസ്.ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പറ്റ: പനമരത്തെ കെ.എസ്. ബാബുവിന്റെ നിര്യാണത്തില്‍ സിപിഐ-എംഎല്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പി.വി.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം പി. മാത്യൂ, എം.കെ. അജയകുമാര്‍, പി.കെ. ബാപ്പുട്ടി, പി.യു. ബാബു, എന്‍.ജി. പ്രേമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് വിപ്ലവമൂല്യം കാത്തുസൂക്ഷിച്ച...

പീപ്പിള്‍സ് ഫൗണ്ടേഷന്‍ കുടുംബസംഗമം നടത്തി

കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വയനാട് ജില്ലാ കുടുംബ സംഗമത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പ്രസംഗിക്കുന്നു. കല്‍പറ്റ:പീപ്പിള്‍സ് ഫൗണ്ടേഷന്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ല കുടുംബ സംഗമം 'സ്‌നേഹക്കൂട്ട്' എന്ന പേരില്‍ നടത്തി. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള...

ലെക്ശ രെക്കെ: വിദ്യാര്‍ഥികളെ ആദരിച്ചു

ലെക്ശ രെക്കെ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണം സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍വഹിക്കുന്നു തിരുനെല്ലി: പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് 'ലെക്ശ രെക്കെ' (ലക്ഷ്യമാകുന്ന ചിറകില്‍ പറക്കാം) ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന...

റവന്യു മന്ത്രി കെ. രാജന്‍ നാളെ ജില്ലയില്‍

കല്‍പറ്റ: റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നാളെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11ന് ചീരാലിലെ നവീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും ഉച്ചക്ക് 12.30 ന് മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും...
Social profiles